എസ്എസ്എല്‍സിക്ക് പിന്നാലെ പ്ലസ് ടുവിലും മേമുണ്ടയില്‍ വിജയ തിളക്കം ; മുഴുവന്‍ മാര്‍ക്ക് നേടി മൂന്ന് പേര്‍

By news desk | Friday May 11th, 2018

SHARE NEWS

വടകര: വജ്ര ജൂബിലി ആഘോഷത്തിന്റെ നിറവില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറിക്ക് ഇരട്ടി മധുരം. എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ല്‌സിന്റെ എണ്ണം കൊണ്ടും നൂറു മേനി വിജയം കൊണ്ടും മുന്നിലെത്തിയ മേമുണ്ട ഹയര്‍ സെക്കണ്ടറിക്ക്  പ്ലസ് ടു പരീക്ഷാഫലത്തിലും മുന്നേറ്റം.

പ്ല്‌സ് ടു പരീക്ഷയില്‍ 1200 ല്‍ 1200ല മാര്‍ക്കും നേടി മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിയത്.

മേമുണ്ടയിലെ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥികളായ ഹാമിദ്, സംഘമിത്ര, രാഗേന്ദു മുരളി, എന്നിവരാണ് മുഴുവന്‍ മാര്‍ക്ക് വാങ്ങി വിജയം കൈവരിച്ചത്.
ഗ്രാമീണ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന, സാധരണക്കാരുടെ മക്കള്‍ പഠിക്കുന്ന മേമുണ്ട ഹയര്‍ സെക്കണ്ടറി വജ്ര ജൂബിലി വര്‍ഷത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ വിജയം എന്നത് തിളക്കമേറുന്നു.

10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്ന്‌കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹ്യശാസ്ത്ര മേളകളിലും മികച്ച വിജയം കൈവരിച്ച് ജില്ലയിലെ മികച്ച വിദ്യാലയമാകാന്‍ മേമുണ്ടയ്ക്ക് കഴിഞ്ഞു.
ജില്ലാ യുവജനോത്സവത്തില്‍ ഓവറോളും, സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കൂടുതല്‍ പോയിന്റ് നേടിക്കൊടുക്കാനും മേമുണ്ടയ്ക്ക് കഴിഞ്ഞു. കലോത്സവത്തില്‍ നിരവധി ഇനങ്ങളില്‍ സംസ്ഥാനത്ത് അ ഗ്രേഡ് ലഭിച്ചു. രണ്ടാം സ്ഥാനവും, മികച്ച നടനും (അഷിന്‍) ലഭിച്ച നാടകം അന്നപ്പെരുമ നിരവധി വേധികളില്‍ അവതരിപ്പിച്ച് വരുന്നു. കായിക മേഖലകളിലും മികച്ചനേട്ടങ്ങള്‍സ്വന്തമാക്കി.

എന്‍.എം.എം.എസ്,യു.എസ്.എസ്,ഇന്‍കള്‍കേറ്റ്, പ്രതിഭാ നിര്‍ണ്ണയ പരീക്ഷ തുടങ്ങിയ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മേമുണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read