ജിഷമാര്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടേക്കാം ; മരുതോങ്കരയില്‍ വിദ്യാര്‍ത്ഥിനിയെ കയ്യേറ്റം ചെയ്ത കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി റിമാന്‍ഡില്‍

By news desk | Tuesday June 12th, 2018

SHARE NEWS

വടകര: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് സമാനമായ സംഭവം കുറ്റ്യാടി മരുതോങ്കരയിലും. പെണ്‍കുട്ടിയെ സമയോചിതമായ ഇടപെടല്‍ കാരണം മറ്റൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ ദിവസം മരുതോങ്കര കള്ളാട് സ്വദേശിനിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്ത് ജാര്‍ഖണ്ഡ് സ്വദേശിയായ നസിറുദ്ദീന്‍ (25) പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു.

>

കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട പ്രതി പെണ്‍കുട്ടി വെള്ളമെടുക്കാന്‍ അടുക്കളയില്‍ കയറിയതിനിടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

കുതറി രക്ഷപ്പെട്ട് പുറത്തിറങ്ങിയ പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

കുറ്റ്യാടി സിഐ സുനില്‍ കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പോകസോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read