സുഹൃത്ത് വലയം ബാക്കിവെച്ച് യുവകവി ജിനേഷ് മടപ്പളളി യാത്രയായി

By | Sunday May 6th, 2018

SHARE NEWS


വടകര:കവിതാ ലോകത്ത് പുത്തൻ തലമുറക്കാർക്കിടയിൽ സുപരിചിതനായ കവി ജിനേഷ്‌ മടപ്പള്ളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.സ്നേഹവും പ്രണയവും തൻറ കവിതയിലൂടെ നിറഞൊഴുകി അതിലൂടെ വലിയൊരു സുഹൃത് ബദ്ധങ്ങൾ ഉണ്ടാക്കിയ യുവകവി ജിനേഷ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെ അധികരിച്ച് തന്റെ ഫേസ് ബുക്ക് ടൈം ലൈനിൽ മാർച്ച് 13ന് പോസ്റ്റ് ചെയ്ത”ആദി കവിത ചോര തുപ്പുമ്പോൾ”എന്ന കവിത ഏറെ ചർച്ച ചെയ്യ പെട്ടിരുന്നു.ജീവിത പ്രയാസങ്ങളോട് പൊരുതി ജയിച്ചാണ് ജിനേഷ് വിദ്യാഭ്യാസം നേടിയത് .അടുത്തിടെയാണ് ജിനേഷിൻറ രോഗാതുരമായ സ്നേഹത്തിൻറ 225 കവിതകൾ എന്ന കവിതാ സമാഹാരം വടകര ടൗൺഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത് .മടപ്പളളി ഗവഃകോളേജിൽ ബി.എസ്സ്.സി മാത്തമറ്റിക്സ് എടുത്ത് പസായശേഷം പാരൽകോളേജുകളിൽ ക്ളാസെടുത്തു . തമാശ പറഞ്ഞ് കണക്ക് ക്ളാസെടുക്കുന്ന മാഷ് എന്ന് കുട്ടികളുടെ ഇടയിൽ അഗീകാരവും ലഭിച്ചു ജിനേഷിന്.
ജീവിത പ്രയാസങ്ങളിലൂടെ കഴിഞ്ഞു പോയപ്പോഴും വലിയൊരു സുഹൃത് വലയം ജിനേഷ് കാത്തുസൂക്ഷിച്ചു. നാല് വർഷമായി ഒഞ്ചിയം ഗവഃയൂ.പി സ്കൂളിൽ ജീവനക്കാരനായി ജോലിനോക്കുകയായിരുന്നു.2009ൽ പുറത്തിറങ്ങിയ കച്ചിതുരുമ്പാണ് ആദ്യ കവിതാസമാഹരം . ജിനേഷിൻറ പലകവിതകളിലും ആത്മഹത്യയെ കുറിച്ച് . പരാമർശിക്കപ്പെട്ടിരുന്നു.
” ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ എത്രയോ ദിവസങ്ങൾക്ക് മുമ്പ് മരിച്ചിട്ടുണ്ടാവും” – ആത്മഹത്യക്ക് ഒരുങ്ങുന്നഒരാൾ എന്ന കവിതയിലെ വരിയാണിത്.അച്ഛൻറ ഏറെകാലത്തെ രോഗശയ്യയിലെ കിടപ്പ് ജീവിതവും മരണവും അമ്മയുടെ ആകസ്മിക മരണവും ആണ് ജിനേഷിനെ കൂടുതൽ തളർത്തിയത്.
വടകര ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കെ.
ടി.ബസാറിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.സി.കെ,നാണു.എം.എൽ.എ,ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ജയരാജൻ,സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ശിവദാസ് പുറമേരി,നന്ദൻ മുള്ളമ്പത്ത്,കെ.കെ.രമ,എൻ.വി.ബാലകൃഷ്ണൻ,ഡോ:കെ.വി.സജയ്,ഹരീന്ദ്രൻ കരിമ്പനപ്പാലം,പി.പി.ചന്ദ്രശേഖരൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
പടം:ജിനേഷിന്റെ മൃതദേഹം വടകര ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read