വടകര സ്വദേശികളും ഐ എസ് ബന്ധം

By | Saturday July 9th, 2016

SHARE NEWS

vatakara police stationവടകര :ബഹറിനില്‍ എഞ്ചിനീയറായ വടകരക്കരനായ  മന്‍സൂറും അഞ്ചംഗ കുടുംബവും ഐ എസില്‍  ചേര്‍ന്നതായി സംശയം .ആറുമാസമായി  ഇവര്‍ക്ക് വീടുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നുക്കൊണ്ടിരിക്കുന്നു .അതിനിടെ തിരുവള്ളുരിലെ  ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ക്ക് ഐ എസ് ബന്ധമുള്ളതായി സംശയം പോലിസ് തിരുവള്ളുരില്‍ ക്യാമ്പ്  ചെയ്തു അന്വേഷണം നടത്തുന്നു .

ഐഎസ് ബന്ധം: കാസര്കോട്ടെ ഡോക്ടര് തിരുവള്ളൂരില് ജോലി ചെയതതായി സ്ഥിരീകരണം

വടകര: ഭീകര സംഘടനയായ ഐഎസിലേക്ക് കടന്നതായി സംശയിക്കുന്ന കാസര്കോട് സ്വദേശിയായ ഡോക്ടര് ഇജാസ് അഹമ്മദ് വടകര തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയില് ജോലി ചെയ്തെന്നു സ്ഥിരീകരണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില് ആശുപത്രിയില് പോലീസ് പരിശോധന നടത്തി. ഇജാസ് അഹമ്മദ് രണ്ടു വര്ഷത്തോളം തിരുവള്ളൂരിലെ ആശുപത്രിയില് ജോലി ചെയ്തിരുന്നു.
വടകരയില് ഉണ്ടായിരുന്നുവെന്നു ഡോക്ടറുടെ ബന്ധുക്കള് കാസര്കോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തിരുവള്ളൂരിലെ ആശുപത്രിയാണെന്ന് സ്ഥിരീകരണം വന്നത്. ഇവിടെ ചികിത്സിക്കുന്ന അവസരത്തില് നല്ല അഭിപ്രായമാണ് ഡോക്ടറെ കുറിച്ചുണ്ടായിരുന്നത്. കഴിഞ്ഞ വര്ഷം ചികിത്സ മതിയാക്കി കാസര്കോടേക്കു മടങ്ങുകയും ചെയ്തു.
ഇജാസ് അഹമ്മദിന്റെ ഐഎസ് ബന്ധം തിരുവള്ളൂരിലെ ആശുപത്രിക്ക് വിനയായിരിക്കുകയാണ്. ആശുപത്രി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഈ ആശുപത്രിക്കും ഡോക്ടര്ക്കും തമ്മിലുള്ള ബന്ധം കേന്ദ്ര ഏജന്സി അന്വേഷിക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ബിജിപിയുടെ നേതൃത്വത്തില് ഞായറാഴ്ച ആശുപത്രിയിലേക്ക് മാര്ച്ച് നടത്തും. ബി.ജെ.പിയുടെ മാര്ച്ചും പ്രതിഷേധവും കണക്കിലെടുത്ത് ആശുപത്രിക്ക് പോലീസ് കാവലേര്പെടുത്തിയിട്ടുണ്ട്.
.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read