കക്കാട്ട് പാറയില്‍ സ്‌ഫോടനം ; ചെമ്മരത്തൂരില്‍ പോലീസ് പരിശോധന തുടരും

By | Friday March 23rd, 2018

SHARE NEWS

വടകര: സി.പി.എം -ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്ന ചെമ്മരത്തൂരില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കി. ചെമ്മരത്തൂര്‍ കക്കാട്ട് കരിങ്കല്‍ പാറയിലാണ് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉഗ്ര സ്‌ഫോടനമുണ്ടായത്.

മൂന്ന് വര്‍ഷം മുന്‍പ് ഈ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിലും ബോംബേറിലും പ്രതികളായ ആറു സിപിഎം പ്രവര്‍ത്തകരെ് കോടതി ശിക്ഷിച്ച ദിവസമുണ്ടായ സ്‌ഫോടനം നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്.

സ്‌ഫോടന വിവരം അറിഞ്ഞയുടന്‍ വടകര സി.ഐ.ടി.മധുസൂദനന്‍ നായരും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഇനിയും സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ എസ്.ഐ സി കെ രാജേഷിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും സംയുക്തമായി കരിങ്കല്‍ പാറയിലും പരിസര പ്രദേശങ്ങളിലെ കാടു പിടിച്ച സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിശോധന മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read