കുറ്റ്യാടിയില്‍ കാഴ്ച കുറഞ്ഞ വിദ്യാര്‍ഥിക്കെതിരെ പൊലീസ് അതിക്രമം

By news desk | Sunday February 25th, 2018

SHARE NEWS

കുറ്റ്യാടി: കാഴ്ച കുറഞ്ഞ വിദ്യാര്‍ഥിക്കെതിരെ കുറ്റ്യാടിയില്‍ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മഠത്തില്‍ നിയാസിനെയാണ് (24) കുറ്റ്യാടി ഗ്രെയഡ് എസ്‌ഐ രാം കുമാര്‍ മര്‍ദിച്ചത്. കാലിനും നെഞ്ചിനും പരുക്കേറ്റ നിയാസിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് വയനാട് റോഡില്‍ യുവാക്കള്‍ക്ക് തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിനിടെ അത് വഴി കടന്നു പോയ നിയാസിനെ എസ്‌ഐ മര്‍ദിക്കുകയായിരുന്നുവെന്നും തനിക്ക് കാഴ്ച കുറവാണെന്നും തല്ലരുതെന്നും പറഞ്ഞിട്ടും എസ്‌ഐ മര്‍ദ്ദിച്ചെന്നും അസഭ്യവര്‍ഷം ചൊരിഞ്ഞെന്നും പരിക്കേറ്റ നിയാസ് പറഞ്ഞു. മടപ്പള്ളി ഗവ. കോളെജില്‍ എംഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് നിയാസ്. പൊലീസിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നിയാസ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read