ജിഷ്ണുവിന്റെ വീട്ടിലേക്ക് നേതാക്കന്മാരുടെ വന്‍ നിര

By | Thursday January 12th, 2017

SHARE NEWS

വളയം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വളയത്തെ വീട്ടിലേക്കു നേതാക്കളുടെ ഒഴുക്ക്. കക്ഷി രാഷ്ട്രീയ ഭേദമന്യേനിരവധി പേരാണ് വീട്ടിലെത്തുന്നത്.
ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തൈ കുറിച്ച് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവര്‍ ആവിശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.

വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി സി രവീന്ദ്രനാഥ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഇത്തരം ഒരു സംഭവം ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണു പ്രണോയ് ജീവനൊടുക്കിയത് മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മാനസികവും ശാരീരികവുമായ കടുത്ത പീഡനം മൂലമാണെന്ന് വ്യക്തമായതിനാല്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ അഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. വളയം കല്ലുനിരയിലെ കിണറുള്ള പറമ്പത്തെ വീട് സന്ദര്‍ശിച്ചശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കുമെന്നുംഎം.എല്‍.എ പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ കോളജ് അധികൃതരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ.രമ. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ കലാലയങ്ങള്‍ വിദ്യാര്‍ഥികളുടെ മരണശാലയാക്കുന്ന മനുഷ്യത്വവിരുദ്ധ മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം. മാനേജ്‌മെന്റുകളുടെ വിദ്യാര്‍ഥിവേട്ട ചെറുക്കാന്‍ എല്ലാ പ്രൊഫഷണല്‍ കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി സംഘടിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനുമുള്ള അവകാശം നിയമം മൂലം ഉറപ്പുവരുത്തണമെന്നും അവര്‍ ആവിശ്യപ്പെട്ടു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read