പത്തൊന്‍പതാം വയസ്സിലാണ് ഞാന്‍ ബലാത്സംഗത്തിരയാവുന്നത്;പ്രശസ്ത ഗായികയുടെ വെളിപ്പെടുത്തല്‍

By | Wednesday December 7th, 2016

SHARE NEWS

rape-2ബലാത്സംഗത്തിനിരയായ ശേഷം ഏഴു വര്‍ഷത്തോളം താനിക്കാര്യം മറച്ചുവെക്കുകയായിരുന്നു.പത്തൊന്‍പതാം വയസ്സിലാണ് ഞാന്‍  ബലാത്സംഗത്തിരയാവുന്നത്. ഈ ഒരു ദുരന്തത്തിന് കാരണക്കാരിതാന്‍ തന്നെയാണെന്ന ചിന്താഗതിയായിരുന്നു തനിക്കെന്നും പ്രശസ്ത ഗായിക ലേഡി ഗാഗ പറയുന്നു.

തന്റെ വസ്ത്രധാരണ രീതിയെ പലരും പഴിക്കാറുണ്ടായിരുന്നു . വസ്ത്രധാരണമാണ് ബലാത്സംഗത്തിന് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞവരുമേറെയാണ്. ഇത് തന്ന മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു പക്ഷേ അത്തരം ചിന്തകളെല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്ബോള്‍ വിഡ്ഡിത്തരമെന്നു തോന്നും. വളരെക്കാലം വിഷാദ രോഗിയായിരുന്നു ബലാത്സംഗത്തിന് ഇരയായതിനു ശേഷം താന്‍ വളരെക്കാലം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡറിനു  അടിമപ്പെട്ടുവെന്നാണ് ലേഡി ഗാഗ പറയുന്നത്. പുറം ലോകമറിയാതെ ഒരു മുറിക്കുളളില്‍ എപ്പോഴും ചടഞ്ഞു കൂടിയിരിപ്പായിരുന്നു . കുടുംബാംഗങ്ങളുടെ പിന്തുണയിലാണ് താന്‍ ആ സാഹചര്യത്തെ അതിജീവിച്ചത്. നിങ്ങളുടെ ഗാനങ്ങളാണ് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തു പകര്‍ന്നതെന്ന ആരാധകരുടെ വാക്കുകളും തന്നില്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നു ഗാഗ പറയുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read