മുഖവൈകല്യം മാറ്റാന്‍ പോച്ചപ്പന്‍ കൂടെയുണ്ട് …വടകരയില്‍ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്

By news desk | Monday April 30th, 2018

SHARE NEWS

വടകര: പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖവൈകല്യവുമായി ബന്ധപ്പെട്ട 32 തരം വന്‍ ചിലവേറിയ വിവിധ തരംശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ചീഫ് കോഓഡിനേറ്റര്‍ ഉമേഷ് പോച്ചപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്, നിറ്റെ മീനാക്ഷി ഇന്‍സ്റ്റിട്യൂട്ട് , ക്രോന്യോ ഫിഷ്യല്‍ സര്‍ജറി മംഗംലാപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 6 ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ പുതിയ ബസ് സ്റ്റാന്റിനരികിലെ ആലക്കല്‍ റസിഡന്‍സി ഹാളില്‍ വെച്ച് സൗജന്യ മുഖവൈകല്യ ശാസ്ത്രക്രിയാ ക്യാമ്പ് നടത്തും.

ജില്ലയിലെ മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഈ ക്യാമ്പില്‍ പങ്കെടുക്കാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 367 സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തി 11458 പേര്‍ക്ക് സൗജന്യമായി ശാസ്ത്രക്രിയ ചെയ്തു കൊടുത്തിട്ടുണ്ട്.

പതിനായിരം മുതല്‍ 85,0 000 രൂപ വരെ ചിലവ് വരുന്ന ശസത്രക്രിയകളാണ് സൗജന്യമായി ചെയ്ത് കൊടുക്കുന്നത്. ഫോണ്‍: ‘9447283039

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read