അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന് നാദാപുരത്തെ വാടസ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് സംഘ്പരിവാര്‍ വക്താവിനെ പുറത്താക്കി

By news desk | Thursday April 19th, 2018

SHARE NEWS

നാദാപുരം: കാശ്മീരില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നാദാപുരത്തെ പ്രമുഖ വാട്ട്‌സ് ഗ്രൂപ്പില്‍ നിന്നും സംഘ്പരിവാര്‍ വക്താവിനെ പുറത്താക്കി.

മുസ്ലീം വേഷധാരിയായ മധ്യവസ്‌ക്കന്‍ പിഞ്ചു കുട്ടിയെ കൊണ്ട് വദന സുരതം ചെയ്യിക്കുന്ന വീഡിയോയാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകനായ വാട്ട്‌സ് ഗ്രൂപ്പ് അംഗം പോസ്റ്റ് ചെയതത്.

കത്വവ വിഷയവുമായി ബന്ധപ്പെട്ട് ബിജെപിക്കും സംഘ്പരിവാറുമെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വന്നതോടെ ഗ്രൂപ്പില്‍ ശക്തമായ വാദപ്രതിവാദം നടന്നിരുന്നു.

ഇതിനിടെ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ഗ്രൂപ്പ് അംഗം വിഡീയോ
പോസ്റ്റ്ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരത്തില്‍ നിന്നും ജനവിധി തേടിയ വടകര സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ പൊതു പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ കൈപ്പിഴയില്‍ സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പോസ്റ്റ് വന്ന ഉടന്‍ തന്നെ ഗ്രൂപ്പില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read