പ്രവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കാണം : പ്രവാസി കോണ്‍ഗ്രസ്

By news desk | Saturday June 2nd, 2018

SHARE NEWS

വടകര: വര്‍ഷങ്ങളോളം വിദേശ നാടുകളില്‍ ജോലി ചെയ്ത് പല വിധ രോഗങ്ങളുമായി പ്രവാസി ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ്സ് വടകര മണ്ഡലം കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു.എം.വി.ജിനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ.എന്‍.എ.അമീര്‍ മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. സി.എച്ച്.അറഫാത്ത്,പി.എസ്.രഞ്ജിത്ത് കുമാര്‍,രാജേഷ് കിണറ്റിങ്കര,അനൂപ് മണിയൂര്‍,പറമ്പത്ത് ദാമോദരന്‍,അബ്ദുള്ള പുതുപ്പണം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.വി.ജിനീഷ് കുമാര്‍(പ്രസിഡണ്ട്,)പി.രജിത്ത് (സെക്രട്ടറി), എം.വി.ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read