പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അധ്യാപകര്‍ ഒരുങ്ങുന്നു

By | Saturday April 28th, 2018

SHARE NEWS

വടകര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്ക് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ അവധിക്കാല അധ്യാപക പരിശീലനം ജില്ലയില്‍ ആരംഭിച്ചു.

സര്‍വ്വ ശിക്ഷാ അഭിയാനാണ് പ്രൈമറി അധ്യാപക പരിശീലനത്തിന്റെ ചുമതല. ജില്ലാ പ്രോജക്ട് ഓഫീസര്‍ എം ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ ഡോ.കെഎസ് വാസുദേവന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

15 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ 160 ഓളം ബാച്ചുകളിലായി 8000 ഓളം പ്രൈമറി അധ്യാപകര്‍ക്ക് എട്ടു ദിവസത്തെ പരിശീലനം നല്‍കുന്നുണ്ട്.
വിഷയാധിഷ്ഠിത സെഷനുകള്‍ക്കു പുറമെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍, ഹരിത വിദ്യാലയം, ടാലന്റ് ലാബ് എന്നീ പൊതു സെഷനുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

ജില്ലാതല പരിശീലനം ലഭിച്ച ബിആര്‍സി ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 500 ഓളം പരിശീലകര്‍ ആണ് പരിശീലനം നല്‍കുന്നത്.

ഇവര്‍ക്കുപുറമെ സ്‌പെഷലിസ്റ്റ് അധ്യാപകര്‍, റിസോര്‍സ് അധ്യാപകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം വടകര ഡയറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ടികെ രാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറര്‍ രാജന്‍ ചെറുവാട്ട്, ചോമ്പാല എഇഒ ടിപി സുരേഷ് ബാബു, വടകര ബിപിഒ വിവി വിനോദ് സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read