20,00 കിലോമീറ്റര്‍ താണ്ടി പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി അവര്‍ വടകരയിലെത്തി ; സൈക്കിള്‍ യാത്രയ്ക്ക് വടകരയില്‍ സ്വീകരണം നല്‍കി

By news desk | Tuesday March 13th, 2018

SHARE NEWS

വടകര: റോട്ടറിയുടെ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ പ്രചരണാര്‍ത്ഥം ഹിമാചല്‍ പ്രദേശില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്രയ്ക്ക് വടകരയില്‍ സ്വീകരണം നല്‍കി. 20 സംസ്ഥാനങ്ങളും 5 യൂണിയന്‍ ടെറിട്ടറികളും കടന്ന് രാജ്യത്ത് 20,000 കിലോമീറ്ററോളം ദുരം സൈക്കിളില്‍ യാത്ര നടത്തുന്ന പവന്‍ കുമാര്‍, ഭാഗ്യശ്രീ എന്നിവരാണ് കഴിഞ്ഞ ദിവസം വടകരയിലെത്തി.
പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പള്‍സ് പോളിയോ ബൂത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് കെ.സുധീര്‍, ഭാഗ്യശ്രീ, പി.സി. ബലറാം, ടി.വി.ജിതേഷ്, രവീഷ് ജിഷു, കുഞ്ഞിക്കണ്ണന്‍, രഞ്ജീവ് കുറുപ്പ്, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

വടകര സൈക്കിള്‍ റൈഡേഴ്‌സ് ഭാരവാഹികളും, ആരോഗ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി. വടകര പുതിയ ബസ് സ്റ്റാന്‍ഡ്, വടകര ബീച്ച് ഹെല്‍ത്ത് സെന്റര്‍, ആയഞ്ചേരി എന്നീ പള്‍സ് പോളിയോ ബൂത്തുകളില്‍ വടകര റോട്ടറിയുടെ ആഭിമുഖ്യത്തില്‍, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മധുരവും വിതരണം
ചെയ്തു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read