മുസ്ലിം ലീഗ് നേതാവ് പൂത്തൂര്‍ അസീസ് നിര്യാതനായി

By news desk | Tuesday July 24th, 2018

SHARE NEWS

>

വടകര: മുസ്ലീം ലീഗ് ദേശീയ സമിതി അംഗം പൂത്തൂര്‍ അസീസ് (66) നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ : ജമീല. മക്കള്‍ : നിസ, അസ്മി, ജസ്മി, തസ്‌നി, ജംനാസ്, അനസ്, മരുമക്കള്‍: അഫ്‌സല്‍ , സമീര്‍, റാസിഖ്, നൂറ. ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് ചോറോട് മാങ്ങാട്ടുപാറ ജുമാഅത്ത് പള്ളിയില്‍ സംസ്‌കാരം നടന്നു.

യൂത്ത് ലീഗിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തെിയ പുത്തൂര്‍ അസീസ് ദീര്‍ഘകാലം വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ്്, സെക്രട്ടറി പദവികള്‍ വഹിച്ചിരുന്നു.

കെപ്ര വ്യാപാരിയായിരുന്ന പൂത്തുര്‍ അസീസ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നേതൃപദവി അലങ്കരിച്ചിരുന്നു.

പൂത്തൂര്‍ അസീസിനോടുള്ള ആദരസൂചകമായി നാളെ ആര്‍ഡി ഓഫീസിന് മുന്നില്‍ വെച്ച് നടത്താനിരുന്ന യുഡിഎഫ് കൗണ്‍സിലര്‍മ്മാരുടെ ധര്‍ണ്ണ മാറ്റിവെച്ചതായി യുഡിഎഫ് കൗണ്‍സിലര്‍മ്മാര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read