തന്ത്രങ്ങള്‍ മെനയുമ്പോഴും പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് പുത്തൂര്‍

By news desk | Wednesday July 25th, 2018

SHARE NEWS

വടകര: പ്രമാണിമാരുടെ പാര്‍ട്ടി, മുതലാളിമാരുടെ പ്രസ്ഥാനം എന്നൊരു വിശേഷണം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് മേല്‍ എതിരാളികള്‍ ആരോപിക്കുമ്പോഴും അതൊന്നു പുത്തൂര്‍ അസീസ് എന്ന മുസ്ലീം ലീഗ്

നേതാവിന്  ബാധകമെല്ലെന്ന് നിസംശയം പറയാം. അത്രമേല്‍ ജനകീയമായിരുന്നു പൂത്തൂരിന്റെ ജനകീയത. സാധാരണ പ്രവര്‍ത്തകരെ പേലെ പാര്‍ട്ടി പരിപാടികള്‍ക്ക് കൊടി തോരണങ്ങള്‍ അലങ്കരിക്കാനും പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും രാത്രി-പകല്‍ വ്യത്യാസമില്ലാതെ എന്നും വടകരയുടെ വിഥീകളില്‍ സജീവ സാന്നിധ്യമായിരുന്നു ആ ഹരിതാ പോരാളി.

‘പകലും രാത്രിയില്‍ ഒരു പോലെ പ്രവര്‍ത്തിച്ച ഒരു ലീഗ് കാരന്‍ ആര് എന്ന് ചോദിച്ചാല്‍ നമുക്ക് ഒരു പേര് മാത്രമേ ഓര്‍മ്മയില്‍ വരും അത് നമ്മുടെ അസീസ് സാഹിബ്…’ സോഷ്യല്‍ മീഡിയില്‍ വടകരയിലെ ലീഗ് പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ അനുസ്മരിക്കുന്നു.

ഇടത് ശക്തികേന്ദ്രമായ വടകരയില്‍ മുസ്ലീം ലീഗിനും യുഡിഎഫിനും മേല്‍കൈ നേടാന്‍ അക്ഷീണം പ്രയത്‌നിച്ച നേതാവിയിരുന്നു പുത്തൂര്‍.

കഴിഞ്ഞ 12 വര്‍ഷത്തിനിടെയുള്ള വടകരയിലെ യുഡിഎഫ്മുന്നേറ്റത്തില്‍ പുത്തൂരിന്റെ പങ്ക് ചെറുതല്ല. തെരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ വിശ്രമമുണ്ടാകില്ല. ബൂത്ത് തല പ്രവര്‍ത്തനം മുതല്‍ അണികളെയും പ്രവര്‍ത്തകരെയും ഏകോപ്പിക്കുന്നതിലും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും മുന്‍നിരിയിലുണ്ടായിരുന്നു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് , നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം ലീഗ് വോട്ടുകള്‍ കൃത്യമായി യുഡിഎഫിലെത്തിക്കാന്‍ ജാഗ്രത കാട്ടിയിരുന്നു.

ലീഗ് ഇതര മുസ്ലീം സംഘടനകളെയും നവ സാമൂഹിക പ്രസ്ഥാനങ്ങളുടേയും വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ വകടരയിലെ ഹരിത പോരാളികള്‍ക്ക് കഴിഞ്ഞു.

തെരെഞ്ഞെടുപ്പ് വേളയില്‍ തന്ത്രങ്ങള്‍ മെനെഞ്ഞ് യുഡിഎഫിനെ മുന്നിലെത്തിക്കുമ്പോഴും പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്നത് പൂത്തൂര്‍ അസീസ് എന്ന ജനകീയ നേതാവിനെ ശ്രദ്ധേയനാക്കുകയാണ്. മരണപ്പെട്ടുമ്പോള്‍ ലീഗ് ദേശീയ സമിതി അംഗമാണ്.

ദീര്‍ഘകാലം ലീഗിന്റെയും യുഡിഎഫിന്റെയും മണ്ഡലം ഭാരവാഹിയായി ചുമതല വഹിച്ചിട്ടുണ്ട്. ചോറോട്്്് കക്കാട് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ്്, തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസ വൈസ് പ്രസിഡന്റ്്, എന്നീ പദവികളും വഹിച്ചിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read