ഖുര്‍ആന്‍ പഠനം കാലഘട്ടത്തിന്റെ അനിവാര്യത: റഷീദ് അലി ശിഹാബ് തങ്ങള്‍

By news desk | Wednesday May 2nd, 2018

SHARE NEWS

മേപ്പയ്യൂര്‍: ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ചു ജീവിതത്തില്‍ പകര്‍ത്തി കര്‍മപഥത്തില്‍ കാണിച്ചു കൊടുക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കയാണെന്നു കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

കീഴ്പയൂര്‍ മണപ്പുറം ജുമുഅത്ത് പള്ളി കമ്മിറ്റി നിര്‍മിച്ച ദാറുല്‍ഫുര്‍ഖാന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ കണ്ടോത്ത് അസ്സയിനാര്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദലി ജൗഹര്‍, മഹല്ല് ഖാസി ഇ.കെ. അബൂബക്കര്‍ ഹാജി, റഫീഖ് സക്കരിയ ഫൈസി, മഹബൂബ് അലി അസ്ഹരി, എം.കെ. അബ്ദുറഹിമാന്‍, കാരേക്കണ്ടി പോക്കര്‍ ഹാജി, കെ.പി. അബ്ദുറഹ്മാന്‍, കെ. കെ. അമ്മത്, വി.കെ. അമ്മത്, കീഴ്‌പോട്ട് മൊയ്തീന്‍, പി.സി. അമ്മത്, കെ.കെ. ഹംസ, കെ.ടി. ബഷീര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.എം.സി. മൊയ്തി, എന്‍.പി. മൊയ്തീന്‍ ഹാജി, ആബിദ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read