കലി തുള്ളി കാലവര്‍ഷം ……വടകരയില്‍ തകര്‍ന്നത് 74 വീടുകള്‍

By news desk | Monday June 11th, 2018

SHARE NEWS

വടകര: കാലവര്‍ഷം ശക്തമായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആഞ്ഞു വീശിയ ശക്തമായ ചുഴലി കാറ്റിലും, മഴയിലും തകര്‍ന്നത് 74 വീടുകള്‍.
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ചുഴലി കാറ്റിലും,മഴയിലും വടകര പുതുപ്പണത്ത് മൂന്ന് വീടുകള്‍ കൂടി തകര്‍ന്നു.

പുതുപ്പണം പാലയാട് നടയില്‍ കുന്താപുരത്ത് ദാമോദരന്‍,കുന്താപുരത്ത് പാഞ്ച്!ജു,ചാക്യാര്‍ കുഴിയില്‍ മണി ബാബു എന്നിവരുടെ വീടുകളാണ് മരം കടപുഴകി വീണ് ഭാഗികമായി തകര്‍ന്നത്.


.തഹസില്‍ദാര്‍ പി.കെ.സതീഷ്‌കുമാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നാശനഷ്ട്ട മേഖലകള്‍ സന്ദര്‍ശിച്ചു.

കാലവര്‍ഷ കെടുതി റിപ്പോര്‍ട്ട് ചെയ്യാനായി വടകര താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.ഫോണ്‍ 04962522361

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read