മഴ കനത്തു ; ചുഴലിക്കാറ്റില്‍ തകര്‍ന്നത് 14 വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ ദുരിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

By news desk | Saturday June 9th, 2018

SHARE NEWS

വടകര : കഴിഞ്ഞ ദിവസം പുലര്‍ച്ചെ വടകരയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞു വാശിയ ചുഴലിക്കാറ്റില്‍ 14 വീടുകള്‍ തകരുകയും നിരവധി മരങ്ങള്‍ കടപുഴകി വീണു.

നഗര പരിധിയിലെ പൂവാടന്‍ ഗെയിറ്റ്, പഴങ്കാവ്, ചോറോട് വില്ലേജ് പരിധിയിലുമാണ് വീടുകള്‍ തകര്‍ന്നത്. വടകര വില്ലേജില്‍ 9 വീടുകളും, ചോറോട് 5 വീടുകളും ഭാഗികമായി തകര്‍ന്നു.

മരങ്ങള്‍ കടപുഴകി വീണാണ് വീടുകളെല്ലാം തകര്‍ന്നത്. പൂവാടന്‍ ഗെയിറ്റിലെ രയരോത്ത് ദേവി, ഷബ്‌നം ഹൗസില്‍ ഇബ്രാഹീം, മാനാറത്ത് പ്രേമി, ആവിക്കല്‍ ആര്‍ ഗിരീഷന്‍, കെഎംപി ഹൗസില്‍ സുഹറ, കുനിയില്‍ സത്യനാഥന്‍, പഴങ്കാവ് ഇല്ലത്ത് നാരായണി, ഇല്ലത്ത് ജൗനു, പുളിക്കൂല്‍ നാരായണി, ചോറോട് നിഷാന മന്‍സില്‍ കുഞ്ഞമ്മജദ് കുട്ടി, രാമത്ത് നഫീസ, രാമത്ത് സുലൈമാന്‍, രാമത്ത് ഹസ്സന്‍കുട്ടി, പൊടിക്കാര്‍കണ്ടി ബിജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

മാധവി പുനത്തില്‍, പുനത്തില്‍ രാധ, പുനത്തില്‍ ബാബു, അച്ചുതന്‍, അല്‍റിഫയില്‍ സാഹിറ, അബ്ദുറഹിമാന്‍ എന്നിവരുടെ പറമ്പുകളിലെ വന്‍ മരങ്ങളും കടപുഴകി വീണു. മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. റവന്യു അധികൃതര്‍, സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.

മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ഇത് മൂലം മണിക്കൂറകളോളം ഈ പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. തകര്‍ന്ന വീടുകള്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കെഎസ്ഇബി എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read