മണിയൂരില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

By news desk | Thursday June 14th, 2018

SHARE NEWS

വടകര: മണിയൂരില്‍ ഒഴുക്കില്‍ പെട്ട്  വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മണിയൂര്‍ സ്വദേശി കണ്ടാപുറത്ത് അഭിനവ് ആണ് മരിച്ചത്.

മാങ്ങില്‍ കൈ പുഴയില്‍ തടയണ സമീപം വ്യാ്‌ഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

പുതുപ്പണം വെള്ളുത്തുമലയിലെ
കുന്താ പുറത്ത് ദാസന്റെയും സരോജയുടേയും മകന്‍ അഭിനനവ് (17) മരിച്ചത്. സഹോദരങ്ങള്‍: അനഘ, അനുശ്രീ

അഭിനവിനെ വകടര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വടകര ശ്രീസാഗര്‍ കോളേജിലെ പ്ല്‌സ് പഠനം പൂര്‍ത്തീകരിച്ച് ഡിഗ്രി പഠനത്തിനായി കാത്തിരിക്കയാണ് അപകടം വന്നെത്തിയത്.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read