മഴ വില്ലനായി ; ചെരണ്ടത്തൂര്‍ ചിറയിലെ നെല്‍കൃഷി വെള്ളത്തില്‍

By news desk | Monday June 4th, 2018

SHARE NEWS

വടകര: ഹരിത കേരള പദ്ധതിയുടെ ഭാഗമായി ചെരണ്ടത്തൂര്‍ ചിറയില്‍ ആശാരിക്കണ്ടിത്താഴ, കാര്യാട്ട് താഴ, പുല്ലരൂല്‍ താഴ എന്നിവിടങ്ങളില്‍ നടത്തിയ നെല്‍കൃഷി മഴയിലും കനാല്‍ തുറന്നതിനാലും നശിച്ചു.

കെ.എസ്.കെ.ടി.യു. മണിയൂര്‍ വില്ലേജ് കമ്മിറ്റിയാണ് പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയത്.  കൊയ്ത്തു നടന്നു വരുന്നതിനിടയില്‍ മണിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നതാണ് കൃഷി നാശത്തിനു കാരണം. പിന്നീട് തുടര്‍ച്ചയായുണ്ടായ മഴയും യന്ത്രം ഉപയോഗിച്ചുള്ള നെല്‍ കൊയ്ത്തിനു തടസമായി.

മണിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനോ മണിയൂര്‍ പഞ്ചായത്ത് ഭരണസമിതിയോ അറിയാതെയാണ് മുന്നറിയിപ്പില്ലാതെ കനാല്‍ തുറന്നത്.
വയലില്‍ വെള്ളം കെട്ടി നിന്നതിനാല്‍ കൊയ്യാന്‍ കഴിയാതെ നെല്‍ കൃഷി മുഴുവനായും നശിച്ചിരിക്കയാണ്. കര്‍ഷകര്‍ക്ക് ഒന്നര ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചു.

പുല്ല് വില്‍പനക്ക് ഉപയോഗിക്കാന്‍ പറ്റാതായി. അരയോളം വെള്ളത്തില്‍ നിന്ന് നെല്ല് കൊയ്ത് പലകയില്‍ കെട്ടിവലിച്ചിട്ടാണ് കരക്ക് എത്തിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read