നോമ്പിന് എളുപ്പം തയ്യാറാക്കാന്‍ ചിക്കന്‍ ചീസ് ബോള്‍

By | Friday May 26th, 2017

SHARE NEWS
നാളെ നോമ്പ് കാലം തുടങ്ങുകയാണ്. വൈകുന്നേരങ്ങളില്‍ നോമ്പ് തുറക്കാന്‍ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള തിരക്ക് ആയിരിക്കും ഉമ്മമാര്‍ക്ക്. നോമ്പിന് എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന അടിപൊളി വിഭവമാണ് ചിക്കന്‍ ചീസ് ബോള്‍
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്- അരക്കിലോ
ചിക്കന്‍- അരക്കിലോ
മുട്ടയുടെ വെള്ള- നാലെണ്ണം
വെളുത്തുള്ളി- എട്ടല്ലി
ജീരകം- ഒരു ടീസ്പൂണ്‍
വെണ്ണ- ഒരു ടീസ്പൂണ്‍
ബ്രഡ് പൊടിച്ചത്- പാകത്തിന്
കുരമുളക് പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കാം. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോള്‍ രൂപത്തിലാക്ക കൈയ്യില്‍ വെച്ച് പരത്താം. അതിനകത്തേക്ക് അല്‍പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുത്തി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. അല്‍പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കാം. നല്ല സ്വാദിഷ്ഠമായ ചീസ് ബോള്‍ റെഡി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read