ദേശീയപാത വികസനത്തിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടരുത് : രമേശ് ചെന്നിത്തല

By | Friday April 13th, 2018

SHARE NEWS

വടകര: വികസനം മനുഷ്യ വികാരങ്ങളെ മാനിക്കുന്നതായിരിക്കണമെന്നും അല്ലാതെ മലപ്പുറം ജില്ലയിലും,കീഴാറ്റൂരിലും ദേശീയപാത വികസനത്തിന്റെ പേരില്‍ ആളുകളെ തല്ലി ചതിക്കുന്നതാകരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ്സ് വടകര പാര്‍ലമെന്റ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന റാലിക്ക് സമാപനം കുറിച്ച് കൊണ്ട് നടന്ന പൊതു സമ്മേളനം ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു.
ദേശീയപാത വികസനത്തിന്റെ കാര്യത്തിലടക്കം സ്ഥലം നഷ്ട്ടപെടുന്നവരുമായി ചര്‍ച്ചകള്‍ നടത്താതെയും,വിശ്വാസത്തിലെടുക്കാതേയും നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. നന്ദി ഗ്രാമിലെ പോലെ വികസനത്തിന്റെ പേരില്‍ ആളെ തല്ലി ചതച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി പിണറായിക്കും വന്നു ചേരുമെന്നും, 2021ല്‍ നടക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യത്ത്
ആകെ സി.പി.എം.ഭരണം കൈയാളുന്ന കേരളവും നഷ്ടപ്പെടുമെന്നും,അടുത്ത തെരഞ്ഞെടുപ്പോടെ കേരളം കണ്ട അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി അറിയപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഗാന്ധിയുടെ ഘാതകരായ സംഘ് പരിവാര്‍ബി.ജെ.പിയും ചേര്‍ന്ന് രാജ്യത്ത് ഗാന്ധിയന്‍ ആദര്‍ശങ്ങളെ കൊന്ന് കുഴിച്ചു മൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാമസേനയുടെ പ്രത്യേക വിമാനത്തിലിരുന്ന് ഉപവസിക്കുകയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രണ്ട് മണിക്കൂര്‍ ഉപവാസം കര്‍ണ്ണാടകത്തില്‍ നടത്തിയതിനേയും ചെന്നിത്തല പരിഹസിച്ചു.ഇദ്ദേഹം.രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി വിമാനത്തിലിരുന്ന് ഉപവസിക്കുന്നത്.
ഗാന്ധിയന്‍ സമര മുറയായ ഉപവാസത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രിയും സംഘ് പരിവാര്‍ ശക്തികളും നടത്തുന്നത്. നരേന്ദ്രമോദി പാര്‍ലമെന്റ് യോഗങ്ങളില്‍ ഇരിക്കാതെ ഊരു ചുറ്റുകയാണ്. പാര്‍ലമെന്റില്‍ എത്തിയാല്‍ തന്റെ ഓഫീസില്‍ ഇരിക്കുകയല്ലാതെ സമയത്ത് ഹാജരാകുന്ന പതിവില്ല.

ഇത് ജനാധിപത്യത്തോടുള്ള പുച്ഛമാണ്. പിണറായിയുടെ ഭരണ കാലത്ത് ആറു കസ്റ്റഡി കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആളുകളെ പോലീസ് സ്റ്റേഷനുകള്‍ക്ക് വിളിച്ചു വരുത്തിയാല്‍ ജീവനോടെ തിരിച്ചു വരാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന് പോലീസിന്റെ നിയന്ത്രണം
നഷ്ട്ടപെട്ടിരിക്കയാണ്. സ്റ്റേഷന്‍ ഭരണം ഗുണ്ടകളുടേയും,ക്രിമിനല്‍ സംഘങ്ങളുടെയും കൈകളിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .

പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് പി.കെ.രാകേഷ് അധ്യക്ഷത വഹിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read