ചെന്നിത്തല പ്രതിപക്ഷ നേതാവാകും

By | Friday May 27th, 2016

SHARE NEWS

ramesh-chennithala-and-family-10തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല സംസ്ഥാനത്തെ പുതിയ പ്രതിപക്ഷ നേതാവാകും. ഉമ്മന്‍ചാണ്ടി പിന്‍മാറിയതിനെ തുടര്‍ന്ന് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക് രമേശ് ചെന്നിത്തലയ്ക്ക് വീണത്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ഐ ഗ്രൂപ്പ് നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ച കെ മുരളീധരന്റെ പേരും പറവൂര്‍ എംഎല്‍എ വിഡി സതീശന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഞായാറാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിലാകും ഇതേ സംബന്ധിച്ച് ഔദോഗിക പ്രഖ്യാപനം ഉണ്ടാകുക.

തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ എണ്ണം കൂടിയത് ചെന്നിത്തലയ്ക്ക് ഗുണകരമാകുകയായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്ന പതിവിനാണ് ഇതോടെ വിരാമമാകുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read