ചോറോട് ചെമ്മച്ചേരി തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണം; ജനകീയ മുന്നണി

By news desk | Wednesday June 6th, 2018

SHARE NEWS

വടകര: റാണി പബ്ലിക്ക് സ്‌കൂളില്‍ നിന്നും ,റാണി ഫുഡ് സില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം ചോറോട് എന്‍ സി കനാലിലൂടെ ഒഴുക്കി വിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കനാലിലൂടെ ഒഴിക്കുന്ന വിടുന്ന മാലിന്യം ഓര്‍ക്കാട്ടേരി, വൈക്കിലശ്ശേരി ഭാഗത്ത് വരെ ഒഴുകി എത്തുകയും കനാലിലെ മത്സ്യസമ്പത്ത് കൂട്ടമായി ചത്ത് പൊന്തുകയും ചെയ്യുന്നുണ്ട്.

കറുത്ത നിറത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കലര്‍ന്ന്, സ്‌കൂള്‍ കോംപൗണ്ടിന് തൊട്ടടുത്തുള്ള ചെമ്മച്ചേരി തോട് പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. ആസ്ത്മ രോഗികളുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുള്ള ഭീതിയിലാണ്.
ശക്തമായ പ്രതിഷേധം പഞ്ചായത്തധികൃതര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വടകര പോലീസും തഹസില്‍ദാറും, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും സ്ഥലത്തെത്തിയിരുന്നെങ്കിലും കാര്യമായ ഇടപെടല്‍ നടന്നിട്ടില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഇത്തരത്തില്‍ മാലിന്യം പുറന്തള്ളപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read