സ്‌കൂളിലെ കക്കൂസ് മാലിന്യം തോടുകളില്‍ ഒഴുക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ; ബഹുജന മാര്‍ച്ച് തുടങ്ങി

By news desk | Monday June 4th, 2018

SHARE NEWS

വടകര: ചോറോട്ടെ സ്വകാര്യ  കക്കൂസ് മാലിന്യം തോടുകളില്‍ ഒഴുക്കി ഗുരുതര ആരോഗ്യ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു.
          പഞ്ചായത്ത് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
.
കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ചെമ്മച്ചേരി തോട്ടിലേക്ക് മാലിന്യം തള്ളിയത്. ഇതോടെ ബഹുജന പങ്കാളിത്തത്തോടെ സിപിഐ എം നേതൃത്വത്തില്‍ ദിവസങ്ങളായി ശുചീകരിച്ച എന്‍ സി കനാലിലേക്കും മാലിന്യം കലരുകയായിരുന്നു.
രണ്ട് പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന തോട്ടിലെ മത്സ്യങ്ങള്‍ ചത്ത് പൊത്തുന്നത് പതിവായി. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശത്ത് വഴി നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്.ചോറോട്, ഏറാമല പഞ്ചായത്തികളിലായി സ്ഥിതിചെയ്യുന്ന പുഴയും പുഴയോരവും ശുചീകരിക്കാന്‍ നൂറുകണക്കിന് ആളുകള്‍ രംഗത്ത് വന്നിരുന്നു.

എന്‍സി കനാല്‍ സംരക്ഷണ യഞ്ജം പ്രധാന അജന്‍ഡയാക്കി സിപിഐ എം നേതൃത്വത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതിനിടിയിലാണ് പുഴയെ നശിപ്പിക്കുംവിധം സ്‌കൂള്‍ അധികൃതര്‍ മാലിന്യം ഒഴുക്കിയത്.
സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്നും കക്കൂസ് മാലിന്യം പുറന്തുള്ളുന്നുവെന്ന പരാതിയുണ്ട്. നാല് വര്‍ഷം മുമ്പ് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടെ കൈകയോടെ പിടികൂടി രണ്ടുപേരെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ടാങ്കില്‍നിന്നും പുറത്തേക്ക് ഒഴുക്കാനുള്ള പ്രത്യേക പൈപ്പ് ലൈനുകളും നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.
അന്ന് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം സ്‌കൂളിലെ ഹോസ്റ്റലും കാന്റീനും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.
എന്നാല്‍ പഞ്ചായത്ത് ഭരണസമിതി മാറിയതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് ഒത്താശ പകരുന്ന സമീപനമാണ് സ്വീകരിച്ചത്.

തുടര്‍ന്ന് ഹോസ്റ്റലും കാന്റീനും പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും മാലിന്യ പ്രശ്‌നം രൂക്ഷമായത്. ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഉടമ തയ്യാറാവുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍ പതിവുപോലെ മാലിന്യം ഒഴുക്കിയിട്ടില്ലെന നിലപാടില്‍ ഉറച്ചുനില്‍ക്കയാണ് സ്‌കൂള്‍ അധികൃതര്‍.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read