മാലിന്യപ്രശ്‌നം; റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

By news desk | Thursday June 28th, 2018

SHARE NEWS

വടകര: എന്‍.സി കനാലിലേക്ക് മാലിന്യം തുറന്നുവിട്ട റാണി സ്ഥാപനങ്ങളില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമാണ് പരിശോധന നടന്നത്.

മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടറും ആര്‍ഡിഒയും അടക്കുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.

ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിഗഗ്ധ സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ജൂണ്‍ 18ന് കലക്ടറുടെ ചേംബറില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല.

കാലവര്‍ഷം കനത്തതാണ് പരിശോധന വൈകിനിടയാക്കിയതെന്നാണ് റവന്യു വകുപ്പിന്റെ വിശദീകരണം.

സ്ഥലം സന്ദര്‍ശിച്ച സംഘം മൂന്നു മണിക്കൂര്‍ വിശദമായ പരിശോധനയാണ് നടത്തിയത്. മാലിന്യസംസ്‌കരണ സംവിധാനങ്ങളും ടാങ്കുകളുമടക്കം എല്ലാം സംഘം തുറന്നു കണ്ടു. അതേസമയം മാലിന്യസംസ്‌കരണ സംവിധാനത്തെകുറിച്ച് വിദഗ്ധ സംഘത്തോട് കൃത്യമായ വിശദീകരണം നല്‍കാന്‍ റാണി അധികൃതര്‍ക്ക് തയ്യാറായില്.ല .

സിഡബ്ല്യുആര്‍ഡിഎം സയന്റിഫിക് ടെക്‌നിക്കല്‍ വിഭാഗം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് ആന്റ് സേഫ്റ്റി, ഇറിഗേഷന്‍, ശുചിത്വ മിഷന്‍, റവന്യു, പൊലിസ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സംഘം.

റാണി സ്ഥാപനങ്ങളുടെ മാലിന്യവിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തിയതായും എത്രയും വേഗം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു.

സ്ഥാപനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ഇ.പി ദാമോദരന്‍, മോഹന്‍ബാബു, പി.വി അനില്‍കുമാര്‍, ദിനേശന്‍ സി.കെ, വിജയന്‍ സി, രാജന്‍ ഒ.ടി.കെ എന്നിവര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പമുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read