മാനഭംഗ കേസില്‍ ചോമ്പാല പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു

By | Thursday October 12th, 2017

SHARE NEWS

വടകര: മാനഭംഗത്തിനരയായ ഭര്‍തൃമതിയായ യുവതിയെ അയല്‍വാസി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ചോമ്പാല പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. യുവതിയെ പരിഹസിച്ചതായാണ് പോലീസിനെതിരെയുള്ള ആക്ഷേപം. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയതിനെ തുടര്‍ന്നു ചോമ്പാല പോലീസ് കാണിച്ച അലംഭാവം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റൂറല്‍ എസ്പിക്കു നിര്‍ദേശം നല്‍കി.

ഇക്കഴിഞ്ഞ ആറിനാണ് സുനാമി കോളനിയില്‍ യുവതിയെ വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് അയല്‍വാസി മാനഭംഗപ്പെടുത്തിയത്. പരിക്കേറ്റ യുവതി മാഹി ഗവ.ആശുപത്രിയില്‍ ചികില്‍സ തേടി. അയല്‍വാസിയായ അശോകന്റെ പേരില്‍ മാനഭംഗം(ഐപിസി 354) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ചോമ്പാല പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞില്ല. ചികില്‍സ തേടി മാഹി ആശുപത്രിയില്‍ നിന്നു വിവരം നല്‍കിയിട്ടും ചോമ്പാല പോലീസില്‍ നിന്ന് ആരും വരാത്തതിനാല്‍ പിറ്റേന്ന് യുവതി മാതാവിനോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ചെന്ന് മൊഴി കൊടുക്കുകയായിരുന്നു. വനിതാ പോലീസാണ് മൊഴി എടുത്തെങ്കിലും നാലു പുരുഷ പോലീസുകാരും അടുത്ത് നിന്ന് മുഴുവന്‍ കേട്ടു.

ഇതില്‍ ഒരു പോലീസുകാരന്‍ ഇത് പറഞ്ഞു തീര്‍ത്തുകൂടെ എന്നു ചോദിച്ചു. ഈ ആവേശം കോടതിയില്‍ കാണണം എന്നു ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പിറ്റേന്ന് എഎസ്‌ഐയും ഒരു പോലീസുകാരനും വീട്ടിലെത്തുക.ുണ്ടായി. സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. സാറിനോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ കോളനിയിയല്ലെ അങ്ങനെയൊക്കെ ഉണ്ടാകുമെന്നായിരുന്നു എഎസ്‌ഐയുടെ മറുപടി. മാനഭംഗത്തിനരയായി മാനസികമായി തകര്‍ന്നു നില്‍ക്കുന്ന തനിക്ക് ഇതേല്‍പ്പിച്ച ആഘാതം ചെറുതല്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

സംഭവ ദിവസം രാത്രി വീടിന്റെ അടുക്കള ഭാഗത്ത് നില്‍ക്കുകയായിരുന്ന യുവതിയെ അശോകന്‍ ലൈംഗിക ചുവയോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചു മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി. അടിയേറ്റ് യുവതിയുടെ ചുണ്ട് മുറിഞ്ഞു. കരച്ചല്‍ കേട്ട് മക്കള്‍ നിലവിളിക്കുകയും അയല്‍വാസികള്‍ ഓടിവരുകയും ചെയ്തപ്പോള്‍ അശോകന്‍ മതില്‍ ചാടികടന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read