റേഷൻ വിതരണം കമ്പ്യൂട്ടർ വൽക്കരിച്ചു;കാർഡുടമകൾക്ക് പൊല്ലാപ്പായി

By | Sunday April 22nd, 2018

SHARE NEWS


വടകര:റേഷന്‍ വിതരണം കംപ്യൂട്ടര്‍വത്കരിച്ചതോടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത റേഷന്‍ കടയില്‍ കാര്‍ഡുടമകള്‍ക്ക് നിരാശമാത്രം.ഇന്റർ നെറ്റ് സൗകര്യം ലഭിക്കാതായതോടെ ഗുണഭോക്താക്കൾ റേഷൻ സാധനങ്ങൾ ലഭിക്കാതെ മടങ്ങുന്ന അവസ്ഥയാണ്. ചിലയിടങ്ങളില്‍ കടയ്ക്കുപുറത്തുള്ള ഉയര്‍ന്ന സ്ഥലങ്ങളിലേക്കും റോഡിലേക്കും ഇന്റര്‍നെറ്റ് സൗകര്യംതേടി കടക്കാരനും കാര്‍ഡ് ഉടമയും പോകേണ്ട അവസ്ഥയാണ്.

ഏത് കമ്പനിയുടെയും സിംകാര്‍ഡ് ഈ യന്ത്രത്തില്‍ സ്വീകാര്യമാകും എന്നിരിക്കെ ഒരുകമ്പനിക്കും ഇന്റര്‍നെറ്റ് ബന്ധം ലഭിക്കാത്ത ഇടങ്ങളില്‍ ഇനി എന്താണ് വഴി എന്ന ആലോചനയിലാണ് അധികൃതര്‍. മലയോരമേഖലകളില്‍ കേബിള്‍ വഴിയുള്ള ബന്ധംസ്ഥാപിക്കുകയേ മാര്‍ഗമുള്ളൂ.പ്രതിഷേധംകാരണം മൊബൈല്‍ ടവര്‍ നിര്‍മാണം നിലച്ച പ്രദേശങ്ങളിലാണ് റേഷന്‍ വിതരണത്തിന് ഏറെ പ്രയാസമനുഭവിക്കുന്നത്.

കംപ്യൂട്ടര്‍ സംവിധാനത്തിലല്ലാതെ റേഷന്‍ വിതരണം നടത്തേണ്ടെന്നാണ് സപ്ലൈ ഓഫീസില്‍നിന്ന് കടയുടമകള്‍ക്കുള്ള നിര്‍ദേശം.എന്നാൽ അധികൃതരുടെ അനാസ്ഥ കാരണം ദുരിതത്തിലായത് പാവപ്പെട്ട റേഷൻ ഗുണഭോക്താക്കളാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read