വടകരയില്‍ പുതിയ ആര്‍ഡിഒ ഓഫീസ് 25ന് പ്രവര്‍ത്തനം തുടങ്ങും

By news desk | Tuesday May 15th, 2018

SHARE NEWS

വടകര: താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയിലെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം പൂര്‍ത്തിയാകുന്നു. വടകര റസ്റ്റ് ഹൗസ് പഴയ ബ്ലോക്കില്‍ 25ന് രാവിലെ പത്തു മണിക്ക് പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.
ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മുപ്പതോളം തസ്തികകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് ഓഫീസ് മാറുമെന്ന പ്രചരണം ശക്തമായിരുന്നു.

സികെ നാണു എംഎല്‍എയുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ഓഫീസ് വടകരയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചത്. ഓഫീസ്
ഔദ്യോഗിക ഉദ്ഘാടനം ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടക്കുന്നത്. ആര്‍ഡിഒ അടക്കം 24 ജീവനക്കാരെയാണ് ഈ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്. സീനിയര്‍ സുപ്രണ്ട്1, ജൂനിയര്‍ സുപ്രണ്ടുമാര്‍ 3, എ.ഒ 2, ക്ലര്‍ക്ക് 12, ടൈപ്പിസ്റ്റ് 1, ഓഫീസ് അറ്റണ്ടര്‍ 1, പ്യൂണ്‍ 2, ഡ്രൈവര്‍ 1 എന്നിങ്ങെയാണ് സ്റ്റാഫ്
പാറ്റേണ്‍.
വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരുതാശ്വാസം, പ്രകൃതി ദുരന്തം, വഴിത്തര്‍ക്കങ്ങള്‍ എന്നിവയടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ഓഫീസ് വഴി പരിഹാരം ലഭിക്കും. ഇതോടൊപ്പം ആര്‍ഡിഒ കോടതിയും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താല്‍കാലികമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസിലാണ് പ്രവര്‍ത്തിക്കുക.
ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി ഇന്നലെ റസ്റ്റ് ഹൗസില്‍ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. യോഗത്തില്‍ സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു.  കോഴിക്കോട്, വടകര എംപിമാര്‍, വടകര ആര്‍ഡിഒ ഓഫീസ് പരിധിയില്‍പെടുന്ന
എംഎല്‍എമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍വ്വീസ് സംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

വടകര മുനിസിപാലിറ്റി ചെയര്‍മാന്‍ കെ ശ്രീധരന്‍ ചെയര്‍മാനും, വടകര ആര്‍ഡിഒ വിപി അബ്ദുറഹിമാന്‍ കണ്‍വീനറുമായിട്ടാണ് കമ്മിറ്റി രൂപീകരിച്ചത്. കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രവീന്ദ്രന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read