ദുരന്ത മുഖത്ത് താങ്ങാകാന്‍ കൈയെത്തു ദൂരത്ത് റവന്യു ഡിവിഷന്‍ ഓഫീസ് ; വടകരയില്‍ ആര്‍ ഡി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

By news desk | Thursday June 14th, 2018

SHARE NEWS

വടകര: കാലവര്‍ഷം കലിതുള്ളിയാല്‍ സര്‍ക്കാര്‍ ലഭ്യമാകാന്‍ താലൂക്കിലെ കിഴക്കന്‍ മേഖലയിലുള്ളവര്‍ കീലോമീറ്ററുകള്‍ താങ്ങി ജില്ലാ ആസ്ഥാനമായ കോഴിക്കോട്ടെ കലക്ടറേറ്റിലെത്തണം. മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഇന്ന് ഒരു പരിഹാരമായി.

നീപ്പാ വൈറസ് ജാഗ്രതയെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു വടകരയില്‍ പുതുതായി അനുവദിച്ച റവന്യു ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം. ഇന്ന് രാവിലെ പിഡബ്ലുഡി റസ്റ്റ് ഹൗസ് പരിസരത്ത് ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സി കെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു.

ആര്‍ഡിഒ അടക്കം 24 ജീവനക്കാരെയാണ് ഈ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്. സീനിയര്‍ സുപ്രണ്ട് 1, ജൂനിയര്‍ സുപ്രണ്ടുമാര്‍ 3, എ.ഒ 2, ക്ലര്‍ക്ക് 12, ടൈപ്പിസ്റ്റ് 1, ഓഫീസ് അറ്റണ്ടര്‍ 1, പ്യൂണ്‍ 2, ്രൈഡവര്‍ 1 എന്നിങ്ങെയാണ് സ്റ്റാഫ് പാറ്റേണ്‍.

വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരുതാശ്വാസം, പ്രകൃതി ദുരന്തം, വഴിത്തര്‍ക്കങ്ങള്‍ എന്നിവയടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ഓഫീസ് വഴി പരിഹാരം ലഭിക്കും.

ഇതോടൊപ്പം ആര്‍ഡിഒ കോടതിയും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെയാണ് റസ്റ്റ് ഹൗസില്‍ ആര്‍ഡിഒ ഓഫീസ്
പ്രവര്‍ത്തിക്കുക.

വടകരയില്‍ ആര്‍ഡിഒ ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ആരംഭിക്കുന്നതിന് 2017 മാര്‍ച്ച് 17ന് ജില്ലാ കലക്ടര്‍ വടകരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

തുടര്‍ന്നാണ് വടകര റസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം താല്‍ക്കാലികമായി തുടങ്ങാന്‍ അനുമതി നല്‍കിയത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read