വടകരയില്‍ റവന്യൂ ഡിവിഷന്‍ ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

By news desk | Wednesday June 13th, 2018

SHARE NEWS

വടകര : വടകരയില്‍ പുതുതായി അനുവദിച്ച റവന്യു ഡിവിഷന്‍ ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം പിഡബ്ലുഡി റസ്റ്റ് ഹൗസ് പരിസരത്ത് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാളെ രാവിലെ 10മണിക്ക് നിര്‍വഹിക്കും.
സികെ നാണു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കെട്ടിടകൈമാറ്റം     നിര്‍വഹിക്കും. പൈതൃകമന്ദിര സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നവീകരിച്ച വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം  മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ നൂതന ആശയമായ ജനസൗഹൃദ വില്ലേജ് ഓഫീസ് പദ്ധതിയുടെ
ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
ആര്‍ഡിഒ അടക്കം 24 ജീവനക്കാരെയാണ് ഈ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്.  സീനിയര്‍ സുപ്രണ്ട് 1, ജൂനിയര്‍ സുപ്രണ്ടുമാര്‍ 3, എ.ഒ 2, ക്ലര്‍ക്ക് 12, ടൈപ്പിസ്റ്റ് 1, ഓഫീസ് അറ്റണ്ടര്‍ 1, പ്യൂണ്‍ 2, ്രൈഡവര്‍ 1 എന്നിങ്ങെയാണ് സ്റ്റാഫ് പാറ്റേണ്‍.

വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരുതാശ്വാസം, പ്രകൃതി ദുരന്തം, വഴിത്തര്‍ക്കങ്ങള്‍ എന്നിവയടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ഓഫീസ് വഴി പരിഹാരം ലഭിക്കും.

ഇതോടൊപ്പം ആര്‍ഡിഒ കോടതിയും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത് വരെയാണ് റസ്റ്റ് ഹൗസില്‍ ആര്‍ഡിഒ ഓഫീസ്
പ്രവര്‍ത്തിക്കുക.
വടകരയില്‍ ആ ര്‍ഡിഒ ഓഫീസ് വരുന്നതോടെ താലൂക്കിലെ മലയോര മേഖലയുള്ളവര്‍ക്കാണ് കൂടുതല്‍ ഉപകാര പ്രദമാവുക. കാലവര്‍ഷ സമയങ്ങളില്‍ പ്രകൃതിക്ഷോഭങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശമാണ് താലൂക്കിലെ മലയോര മേഖല. ഇവിടത്തുകാര്‍ക്ക് നഷ്ടപരിഹാര തുകകള്‍ക്ക് വേണ്ടി ജില്ലാ കലക്ട്രേറ്റ്
ഓഫീസുകളില്‍ കയറിയറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍, എംപി മാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , കൊയിലാണ്ടി, വടകര താലൂക്കുകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ   രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, വടകര ആര്‍ഡിഒ വിപി അബ്ദുറഹ്മാന്‍
എന്നിവര്‍ സംസാരിക്കും.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read