മാറ്റിവെച്ച വടകരയിലെ റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം 14 ന്

By news desk | Monday June 11th, 2018

SHARE NEWS

വടകര: നിപ്പാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച വടകര ആര്‍.ഡി. ഓഫീസ് ഉല്‍ഘാടനം ഈ മാസം 14 ന് നടക്കും.

വടകര, കൊയിലാണ്ടി താലൂക്കുകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വടകരയില്‍ അനുവദിച്ച ആര്‍.ഡി.ഓഫീസ് ഉദ്ഘാടനം 14ന് രാവിലെ 10.30 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.

ഇതോടൊപ്പം നവീകരിച്ച താലൂക്ക് ഓഫീസ് ഉദ് ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

വടകര,കൊയിലാണ്ടി താലൂക്ക് പരിധിയിലെ എം.പി മാര്‍,എം.എല്‍.എ മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read