വടകര കാത്തിരുന്ന റവന്യൂ ഡിവിഷന്‍ ഓഫീസ് ഉടന്‍

By news desk | Wednesday January 24th, 2018

SHARE NEWS

വടകര: വടകരയില്‍ അനുവദിച്ച റവന്യൂ ഡിവിഷന് ഓഫീസ് ആരംഭിക്കാനും ആവശ്യമായ തസ്തികള്‍ അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. റവന്യൂ ഡിവിഷന് ഓഫീസ് സജ്ജമാകുന്നതോടെ താലൂക്കിലെ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുന്നതിന് സഹായാകമാകും. താലൂക്കിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായമെത്തിക്കാനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ ഒഞ്ചിയം, നാദാപുരം മേഖലകളില്‍ സമാധാനം ഉറപ്പു വരുത്താനും റവന്യു ഡിവിഷന്‍ ഓഫീസ് ഏറെ സഹായകരമാകും.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ കിഴക്കന്‍ മേഖലയില്‍ 90 കിലോമീറ്ററോളം സഞ്ചരിച്ചാണ് ജില്ലാ ആസ്ഥാനത്തെത്തുന്നത്. മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ആര്‍ഡിഒ നിലവില്‍ വരുന്നതോടെ ആര്‍ഡിഒ കോടതിയില്‍ വരുന്ന കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയും. ഓഫീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കിഴക്കന്‍ മലയോര നിവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.re

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read