സഹപാഠികള്‍ക്ക് സാന്ത്വനവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

By | Tuesday August 21st, 2018

SHARE NEWS

വടകര: പ്രളയക്കെടുതിയില്‍  സ്വപ്നങ്ങളും ആഗ്രഹങ്ങളും നഷ്ട്ടപ്പെട്ടുപോയ  കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍  വടകരയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.   ഇന്‍ക്യുബേഷന്‍റെ ഭാഗമായി    പ്രവര്‍ത്തിക്കുന്ന “മിഷന്‍  5000 നോട്ട് ബുക്ക്സ്”പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സാമൂഹ്യ വിദ്യാഭ്യാസ   മാനസികാരോഗ്യ രംഗത്ത് കാലിക്കറ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ് ഇന്‍ക്യുബേഷന്‍.ഇന്നലെ രാവിലെ 10.00 മണിക്ക് വടകര റാണി പബ്ലിക് സ്ക്കൂളില്‍ സായന്ത്,തരുണ്‍,തീര്‍ഥപ്രഭ, ആര്യ എന്നീ    വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്

 

വയനാട്ടിലെ വിവിധ ക്യാമ്പുകളില്‍ ആയി അഭയം തേടിയിട്ടുള്ള ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടി തുടക്കമിട്ട ക്യാമ്പയിനിംഗ് ആണ് ‘Together We Can’

പരിപാടി വിജയകരമാക്കാനുള്ള വലിയ പ്രോത്സാഹനം നല്‍കുകയും ചെയ്തു.വരും ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ വിവിധ വിദ്യാലയങ്ങളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read