പ്രളയ ബാധിതര്‍ക്ക് കടത്തനാട്ടിലെ കലാകാരന്‍മാരുടെ കൈതാങ്ങ്; സംഗമം 23 ന് വടകരയില്‍

By | Monday August 20th, 2018

SHARE NEWS

വടകര: പ്രളയ ബാധിര്‍ക്കായി  ശേഖരിക്കുന്ന വിഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ഇതിനായി കടത്തനാട്ടിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരേ വേദിയില്‍ ഒത്തുചേരുന്നു.

‘കേരളത്തിന് കടത്തനാടിന്റെ കൈതാങ്ങ’ കലാസംഗമം 23 ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ വടകര പുതിയ ബസ് സറ്റാന്റില്‍ നടക്കും. താലൂക്കിലെ മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും പ്രളയ ബാധിതരെ സഹായിക്കാനുള്ള വേദിയാണ് ഒരുങ്ങുന്നത്. പ്രമുഖ മജീഷ്യന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ താലൂക്കിലെ മുഴവന്‍ ചിത്രകാരന്‍മാരും മജീഷ്യന്‍മാരും ഗായകരും കവികളും സിനിമാ-സീരിയല്‍-നാടക പ്രവര്‍ത്തകരും മറ്റ് കലാകാരന്‍മാരും പങ്കു ചേരും.

രാവിലെ 10 മുതല്‍ വൈകീട്ട് വരെ നടക്കുന്ന പരിപാടിയില്‍ സുമനസ്സുകള്‍ നല്‍കുന്ന എല്ലാ വിഭവങ്ങളും സ്വീകരിക്കും. ശേഖരിക്കുന്ന വിഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വടകര ട്രൂവിഷന്‍ മീഡിയാ സെന്ററില്‍ ചേര്‍ന്ന ആലോചനാ യോഗം മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

പ്രേംകുമാര്‍ വടകര, ടി പി സത്യനാഥന്‍, ഷിജു ആര്‍, ആര്‍ എല്‍ ഷമ്മി, ബി ഹിരണ്‍, എം സനല്‍, മോഹനന്‍ പാറക്കടവ്, ടി വി സച്ചിന്‍, സ്വാതി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സനീഷ് വടകര സ്വാഗതവും സി ടി അനൂപ് നന്ദിയും പറഞ്ഞു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read