റവല്യൂഷണറി യൂത്ത് ഫെസ്റ്റിന് ഇന്ന് തുടക്കം 

By | Thursday January 18th, 2018

SHARE NEWS

വടകര : റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കം   . വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 4 പഞ്ചായത്തുകളെ ആറു മേഖലകളാക്കി തിരിച്ച് 27
ഇനങ്ങളിലായി ആയിരത്തോളം കലാപ്രതിഭകൾ ഫെസ്റ്റില്‍ മാറ്റുരക്കും. ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിക്കുന്ന ടീമിന് ടിപിചന്ദ്രശേഖരന്‍ സ്മാരക ട്രോഫി നല്‍കും. ഒഞ്ചിയം ബേങ്കിന് സമീപം നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം കോഴിക്കോടിന്റെ തെരുവ് ഗായകന്‍ ബാബു ഭായ് നിര്‍വഹിക്കും. ഫെസ്റ്റ് 20ന് വൈകീട്ട് 6 മണിക്ക് സമാപിക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read