പി കെ കുഞ്ഞനന്തന് ശിക്ഷായിളവ് ; ആര്‍എംപി(ഐ) പ്രക്ഷോഭത്തിലേക്ക്

By | Saturday March 17th, 2018

SHARE NEWS

വടകര: ടി പി വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ടി പി കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃതമായി പരോള്‍ നല്‍കാനുള്ള ശ്രമം നേരത്തെ വിവാദങ്ങള്‍ വഴിവെച്ചിരുന്നു.

ടി പി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുമ്പോഴും ഭരണപരമായും രാഷ്ട്രീയപരമായും സമര്‍ദ്ദം ചെലുത്തിയും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തെ ആര്‍എംപി നേതൃത്വം പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്.
പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം നിയമ പരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് ആര്‍.എം.പിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

എഴുപത് വയസ്സ് കഴിഞ്ഞെന്ന കാര്യം പറഞ്ഞാണ് കുഞ്ഞനന്തന് ശിക്ഷ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.പിണറായി സര്‍ക്കാര്‍ വിവേചന അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ്. ടി.പി.ചന്ദ്രശേഖരന്‍ വധ കേസ്സില്‍ ശിക്ഷ പ്രഖ്യാപിച്ച ഉടനെ തന്നെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി ഈ കേസില്‍ എങ്ങനെ കുഞ്ഞനന്തന്‍ പെട്ടുവെന്ന് മാധ്യമ പ്രവര്‍ത്തകരുമായി പരസ്യമായി ചര്‍ച്ച ചെയ്തത് നാം കണ്ടതാണ്.
മുഖ്യമന്ത്രിയും കുഞ്ഞനന്തനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ തെളിവാണിതെന്നും വേണു പറഞ്ഞു. ടി.പി.വധ കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിര്‍ലോഭം പരോള്‍ ലഭിക്കുകയാണ്.

ഇത് കോടതി വിധികള്‍ കാറ്റില്‍ പറത്തുന്നതിന് തുല്യമാണ്. കുഞ്ഞനന്തന് ശിക്ഷയിളവ് നല്‍കാനുള്ള നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വേണു മുന്നറിയിപ്പ് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read