ദുരഭിമാന കൊല ; റവല്യൂഷണറി യൂത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

By news desk | Tuesday May 29th, 2018

SHARE NEWS

വടകര : കേരളീയ മന:സാക്ഷിയെ നടുക്കിയ ദുരഭിമാനകൊലയ്ക്ക് സഹായമൊരുക്കിയ പോലീസ് നടപടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയാന്‍ മാന്യത കാട്ടണമെന്ന് ആവശ്യപ്പെട്ട് ഓര്‍ക്കാട്ടേരിയില്‍ പിണറായിയുടെ കോലം കത്തിച്ച് റവല്യൂഷണറി യൂത്ത് പ്രതിഷേധിച്ചു.
പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി കൊല ചെയ്ത കെവിന്‍. പി.ജോസഫിന്റെ ക്രൂരമായ കൊലപാതകം അത്യന്തം ഗൗരവകരവും നവോത്ഥാന കേരളത്തിന് അപമാനകരവുമാണ്.

കെവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതി ലഭിച്ചിട്ടും കേസ് അന്വേഷിക്കാന്‍ തയ്യാറാകാതെ 15 മണിക്കൂര്‍ സമയം പാഴാക്കിയ പോലീസ് നടപടി പ്രതികളെ സഹായിക്കുന്നതിനും കൊല ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണെന്നും റവല്യൂഷണറി യൂത്ത് സെക്രട്ടറി ടി.കെ സിബി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ പോയതിനാല്‍ പോലീസ് അന്വേഷണം നടക്കാതെ പോയതാണ് കെവിന്റെ കൊലപാതകം നടക്കുന്ന സാഹചര്യമുണ്ടായത്.

ഒരു യുവാവിനെ തട്ടികൊണ്ട് പോയെന്ന അത്യന്തം ഗൗരവമായ പരാതി ഉയര്‍ന്നിട്ടും കേസ് അന്വേഷിക്കാതെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും കേരളത്തെ നാണം കെടുത്തിയ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പരിപാടിക്ക് ജി.രതീഷ്, എം.കെ സജീഷ്,ടി.പി മനീഷ്, ടി.എം മഹേഷ്,അപര്‍ണ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...