ആര്‍ എം.പി ഓഫീസിനും ടി.പി സ്മാരക ബസ് സ്റ്റോപ്പിനും നടന്ന അക്രമം; ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും; ആര്‍.എം.പി

By | Friday September 23rd, 2016

SHARE NEWS
rmpവടകര:കുന്നുമ്മക്കര മണപ്പുറത്തെ ആര്‍.എം.പി. ഓഫീസിനും ടി.പി. സ്മാരക ബസ് സ്റ്റോപ്പിനും നേരെനടന്ന ആക്രമണത്തില്‍ പോലീസ് ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍.എം.പി. ഒഞ്ചിയം ഏരിയ.
ബുധനാഴ്ച രാത്രിയായിരുന്നു  സംഭവം. കുന്നുമ്മക്കര മണപ്പുറത്തെ ആര്‍.എം.പി. ഓഫീസും  ടി.പി. സ്മാരക ബസ് സ്റ്റോപ്പും ആക്രമിച്ചത്. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ആര്‍.എം.പി. നേതൃത്വം ആരോപിച്ചു.ടി.പി. ചന്ദ്രശേഖരന്റെ ഫോട്ടോ പാതി കത്തിച്ച നിലയിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഏറാമല, കുന്നുമ്മക്കര ഭാഗങ്ങളില്‍ ആര്‍.എം.പിയുടെ കൊടികളും നശിപ്പിക്കുന്നത് പതിവായിട്ടുണ്ടെന്ന് ആര്‍.എം.പി. പ്രവര്‍ത്തകര്‍ പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read