യുഡിഎഫ് കൂട്ടുകെട്ട് അംഗീകരിക്കാതെ ആര്‍എംപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

By | Wednesday February 21st, 2018

SHARE NEWS

വടകര: ആര്‍എംപിയുടെ യുഡിഎഫ്് ബന്ധത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ആര്‍എംപി പ്രാദേശിക നേതാവടക്കമുള്ള 10 പേര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ രണ്ടു ബിജെപി പ്രവര്‍ത്തകരും രാജിവെച്ച് സിപിഐഎമ്മിലെത്തി.

ആര്‍എംപി ലോക്കല്‍ കമ്മിറ്റി അംഗം ആദിയൂര്‍ കണ്ണോത്ത് രാജന്‍, സജീവ പ്രവര്‍ത്തകരായ രജിലേഷ് കുമാര്‍, റിലേഷ് കുമാര്‍, കണ്ണോത്ത് ദിനേശന്‍, രമേശന്‍, മുയിപ്രയില്‍ നിന്നുള്ള രാജേഷ്, ജിജില്‍ അടക്കമുള്ള 10 പേര്‍ക്കാണ് സ്വീകരണം നല്‍കിയത്.

പ്രദേശത്ത് അക്രമം നടത്തി സമാധാന അന്തരിക്ഷം തകര്‍ക്കാനാണ് ആര്‍എംപി നേതൃത്വം ശ്രമിക്കുന്നതെന്ന് രാജിവെച്ചവര്‍ പറഞ്ഞു. ആര്‍എംപി യുഡിഎഫ് ഘടകകക്ഷി എന്ന നിലയിലേക്ക് അധപതിച്ചെന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കണ്ണോത്ത് രാജന്‍ പറഞ്ഞു

കഴിഞ്ഞ ദിവസം സിപിഐഎം അക്രമം ആരോപിച്ച് ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് എടച്ചേരി പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.

ഈ പരസ്യ ബാന്ധവമാണ് ആര്‍എംപിയിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നു. ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് എത്തിയ ബാബു, സജില്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read