വീട് കുത്തി തുറന്ന് കവര്‍ച്ച പ്രതിയേയും കൊണ്ട് തെളിവെടുപ്പ് നടത്തി ; കുത്തി തുറക്കാന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

By | Thursday March 8th, 2018

SHARE NEWS

വടകര: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്സില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയേയും കൊണ്ട് തെളിവെടുപ്പ് നടത്തി. ചോറോട് മങ്ങാട്ട് പാറയില്‍ കല്ലുമ്മല്‍ വേണുഗോപാലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ചൊക്ലി സ്വദേശി കല്ലുമ്മല്‍ അമീറിനെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

കവര്‍ച്ച നടത്തിയ വീടും പരിസരവും എത്തിച്ച പ്രതിയേയും കൊണ്ട് വീട് കുത്തി തുറക്കാന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു.
കവര്‍ച്ച നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ ചോറോട് ദേശീയപാതയിലെ റോഡരികില്‍ വലിച്ചെറിയുകയായിരുന്നു.

വീടിന്റെ പിന്‍ ഭാഗത്തെ ഗ്രില്‍സും വാതിലും കുത്തി തുറന്ന ശേഷം മുകള്‍ നിലയിലത്തെ കിടപ്പു മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച രണ്ട് പവന്‍ സ്വര്‍ണ്ണാഭരണവും പതിനായിരം രൂപയുമാണ് കവര്‍ന്നത്.

.കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെ വീട് പൂട്ടി പുറത്തേക്ക് പോയ കുടുംബം പിറ്റേ ദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read