വീട് കുത്തി തുറന്ന് മോഷണം ; സ്വര്‍ണ്ണവും പണവും കള്ളന്‍ കൊണ്ടു പോയി

By news desk | Saturday March 3rd, 2018

SHARE NEWS

വടകര: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച.ചോറോട് മങ്ങാട്ട് പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ചൊക്ലി സ്വദേശി കല്ലുമ്മല്‍ വേണുഗോപാലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന് ഭാഗത്തെ ഗ്രില്‍സും,വാതിലും കുത്തി തുറന്ന ശേഷം മുകള്‍ നിലയിലത്തെ കിടപ്പു മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച രണ്ട് പവന്‍ സ്വര്‍ണ്ണാഭരണവും,പതിനായിരം രൂപയും കവര്‍ന്നു

കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെ വീട് പൂട്ടി ചൊക്ലിയിലേക്ക് പോയ കുടുംബം വ്യാഴാഴ്ച തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിലെ സാധനങ്ങളെല്ലാം തന്നെ വാരി വലിച്ചിട്ട നിലയിലാണ്.വിരലടയാള വിദഗ്ധരും,ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി
പരിശോധന നടത്തി.വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read