ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം :

By news desk | Wednesday February 14th, 2018

SHARE NEWS

വടകര: വിവാഹ വീട്ടില്‍ നിന്നും തിരിച്ച് പോകുന്നതിനിടെ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. ബൈക്കിലെത്തിയ മോഷ്ടാവ്
ദമ്പതിമ്മാരുടെ പിന്നാലെയെത്തി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മേപ്പയൂര്‍ സ്വദേശികളായ ശിവനും ഭാര്യ പ്രയങ്കയ്ക്കുമാണ് ദുരനഭവമുണ്ടായത്. തിരുവള്ളൂരിലെ കല്യാണ വീട്ടില്‍ നിന്ന് രാത്രി മടങ്ങവേ മുയിപ്പോത്തിനടുത്ത് ബൈക്കിലെത്തിയ യുവാവ് മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ മാല പൊട്ടിയെങ്കിലും നഷ്ടപ്പെട്ടില്ല. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. പൊലീസില്‍ പരാതി നല്‍കി. മോഷ്ടാവ് തനിച്ചായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read