ആളില്ലാത്ത തക്കം നോക്കി മോഷണം ; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

By news desk | Wednesday June 13th, 2018

SHARE NEWS

വടകര: നഗരമധ്യത്തില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. കീര്‍ത്തിമുദ്ര തിയറ്ററിനു സമീപത്ത് താമസിക്കുന്ന  വിയ്യാത്ത് ഭാരതിയുടെ വീട്ടില്‍നിന്നാണ് നാലുപവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നത്.

ഭാരതിയുടെ ഭര്‍ത്താവ് നാണു ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.     തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശേഷമാണ് സംഭവം.

വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത ശേഷമാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും, പണവും കവര്‍ന്നത്.

വടകര സി.ഐ ടി. മധുസൂദനന്‍ നായര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read