

വടകര: മണിയൂർ കുന്നത്തുകരയിലെ പ്രവർത്തകർക്ക് നേരെ ആർ.എസ്സ്.എസ്സ് ഭീഷണിയെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു .ഇതിന്റെ ഭാഗമായാണ് നിലവിൽ യാതൊരു പ്രകോപനവുമില്ലാതെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള സഖാക്കളെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇവരുടെയൊക്കെ വീടുകളിൽ ചെന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളെ വീട്ടിൽ കിടത്തി ഉറക്കില്ലെന്നും പുറത്തിറക്കില്ലെന്നും ആക്രോശിച്ച് ഭീഷണി ഉയർത്തിയിരിക്കുകയാണ്.പ്രദേശത്ത് നിരന്തരം സംഘർഷങ്ങൾ ഉണ്ടാവണം എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് കഴിഞ്ഞ ദിവസം മേമുണ്ട സ്വദേശിയുടെ സ്ഥലത്ത് പുറത്ത് നിന്നും എത്തിയ 50 ഓളം ആർ.എസ്സ്.എസ്സ് പ്രവർത്തകർ ആയുധ പരിശീലനം ഉൾപ്പെടെയുള്ള ശാഖാ പ്രവർത്തനങ്ങൾ നടത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഘർഷത്തിൽ പ്രതികളായിട്ടുള്ള ആർ.എസ്സ്.എസ്സ് ഇപ്പൊഴും ഒളിവിൽ കഴിയുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു…