മലബാർ മാപ്പിള സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് റുഖിയ ചെമ്മരത്തൂർ അർഹയായി

By | Monday January 4th, 2016

SHARE NEWS
rukhiya chemmarathurനാദാപുരം: കവിയും ഗാന രചയിതാവുമായിരുന്ന പരേതനായ പി ടി അബ്ദുറഹ്മാന്റെ ഓർമ്മക്കായി
കോഴിക്കോട് ജിലയിൽ മാപ്പിള കലാ രംഗത്ത് നിസ്തുല സംഭാവനകൾ അർപ്പിച്ച വനിതക്ക് മലബാർ മാപ്പിള സാഹിത്യ വേദി ഏർപ്പെടുത്തിയ 
പുരസ്ക്കാരത്തിന് റുഖിയ ചെമ്മരത്തൂർ അർഹയായി. കാൽ നൂറ്റാണ്ടായി മാപ്പിള കലാ രംഗത്ത് സജീവ സാന്നിധ്യമായ റുഖിയ അറബിക് അദ്ധ്യാപികയാണ്. തലശ്ശേരി ഉമ്മർക്കയുടെ കീഴിൽ മാപ്പിള പാട്ട്, ഒപ്പന എന്നീ കലകളിൽ പ്രവീണ്യം നേടിയ ഇവർ , ടി ഐ വാമനൻ നമ്പൂതിരിയുടെ കീഴിൽ സംസ്കൃത കാവ്യാലാപനവും പരിശീലിച്ചിട്ടുണ്ട്. 1989 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ജേതാവായിരുന്നു. അധ്യാപകർക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരത്തിലും നിരവധി തവണ വിജയിയായി. കൈരളി ടി വി യിലും, ദർശന ടി വി യിലും പെരുന്നാൾ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിള കലകളുടെ പരിശീലകയും, വിധി കർത്താവുമായി സേവനം അനുഷ്ടിച്ചു വരുന്ന റുഖിയ കവി വീരാൻ കുട്ടിയുടെ ഭാര്യയാണ്. 
ഡോ റുബീന പർവീണ്‍ , തംജിദ് എന്നിവർ മക്കളാണ്. ആകാശവാണി കോഴിക്കോട് നിലയത്തിലെ സീനിയർ ആർടിസ്റ്റ് അബ്ദുറഹ്മാൻ കോട്ടക്കൽ, മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്‌റഫ്‌, ജനറൽ സെക്രട്ടറി നൗഷാദ് വടകര എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്. 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read