റഷ്യ ഒരുങ്ങി; ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

By | Thursday June 14th, 2018

SHARE NEWS

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ഇനി നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങുന്നതോടെ ലോകം ഫുട്‌ബോള്‍ ലഹരിയിലമരും. ഇനി ഉറക്കമില്ലാത്ത രാവുകളാണ്. വര്‍ണാഭമായ ചടങ്ങുകളാണ് റഷ്യയില്‍ നടക്കാന്‍ പോകുന്നത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കിക്കോഫിന് അര മണിക്കൂര്‍ മുന്‍പ് മാത്രമാണ് കലാപരിപാടികള്‍ നടക്കുക. കഴിഞ്ഞ ലോകകപ്പുകളിലൊക്കെ ഇത് ഒരു മണിക്കൂറിന് മുമ്പായിരുന്നു നടന്നിരുന്നത്. ബ്രിട്ടിഷ് ഗായകന്‍ റോബീ വില്യംസും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുമാണ് മുഖ്യ അവതാരകര്‍. പാട്ടുകാരി എയ്ദ ഗാരിഫുള്ളിന, പിയാനിസ്റ്റ് ഡെനിസ് മാറ്റ്‌സ്യുയേവ്, ഓപ്പറ കലാകാരന്‍മാരായ അന്ന നെത്രെബ്‌കോ, യൂസിഫ് എലിവാസോവ് തുടങ്ങിയവര്‍ റഷ്യയുടെ കലാപ്രതിനിധികളാകും. വില്‍ സ്മിത്തും കൂട്ടരും ചേര്‍ന്ന് അവതരിപ്പിച്ച ‘ലിവ് അറ്റ് അപ്’ ഔദ്യോഗിക ഗാനത്തിന്റെ അവതരണവുമുണ്ടാകും.

മോസ്‌കോയിലെ പ്രശസ്തമായ റെഡ് സ്‌ക്വയറില്‍ നടക്കുന്ന സംഗീത പരിപാടിയോടെയാണ് ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 500 ലധികം കലാകാരന്മാരും ജിംനാസ്റ്റിക്, ട്രപ്പീസ് താരങ്ങളും അണിനിരക്കുന്ന കലാപ്രകടനം റഷ്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്നതായിരിക്കും.

ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. സോണിടെന്‍2/ സോണി ടെന്‍ 2 എച്ച്.ഡി , സോണി ടെന്‍ 3/ സോണി ടെന്‍ 3 എച്ച്. ഡി തുടങ്ങിയ ചാനലുകളില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ലോകകപ്പ് ഉദ്ഘാടനം കാണാം. സോണി ഈ എസ് പി എന്നിലൂടെ ഷൈജു ദാമോദരന്റെ നേതൃത്വത്തില്‍ മലയാളം കമന്ററിയിലുള്ള സംപ്രേഷണവും ലഭ്യമാകും. സോണി ലൈവിലൂടെ ഓണ്‍ലൈനായും കളി കാണാന്‍ അവസരമുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read