കോഴിക്കോട് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചതില്‍ മാപ്പപേക്ഷയുമായി പിതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

By | Saturday November 5th, 2016

SHARE NEWS

sidheequeകോഴിക്കോട് : നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവ് അബൂബക്കര്‍ സിദ്ദിഖ് പരസ്യമായി മാപ്പു പറഞ്ഞു. തനിക്ക് പറ്റിയ അബദ്ധം താന്‍ അംഗീകരിക്കുന്നുവെന്നും തന്റെ തെറ്റുകള്‍ മനസ്സിലായി എന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് അബൂബക്കര്‍ സിദ്ദിഖ് മാപ്പപേക്ഷയുമായി എത്തിയത്.

hydaros-1കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയെന്നും മുലപ്പാല്‍ നല്‍കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തതെന്നും സിദ്ദിഖ് പറയുന്നു. കുഞ്ഞിനെ പട്ടിണിക്ക് ഇട്ടു കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും സിദ്ദിഖ് ചോദിക്കുന്നു. തേന്‍ നല്‍കിയതിനാല്‍ കുട്ടി ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.എന്നാല്‍ മുലപ്പാല്‍ നല്‍കാതിരുന്നാലുള്ള ഭവിഷ്യത്ത് പിന്നീടാണ് താന്‍ അറിഞ്ഞതെന്നും എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നും സിദ്ദിഖ് പറയുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രേരണാക്കുറ്റത്തിന് കളംതോട് ഹൈദ്രോസ് fbതങ്ങളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read