സലാം പേരോട് സ്റ്റീഫന്‍ ഹോക്കിങ്ങിനെ പ്രണയിച്ച നാദാപുരത്തുകാരന്‍

By news desk | Wednesday March 14th, 2018

SHARE NEWS

നാദാപുരം: വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജഞജന്‍ സ്റ്റീഫന്‍ വില്യം ഹോക്കിംഗിനെ കുറിച്ച് പറയുമ്പോള്‍ കുറവന്തേരിയിലെ ഒറയില്‍ അബ്ദുല്‍ സലാമിന് നൂറ് നാക്കാണ്.

ഹോക്കിങ് രചിച്ച എല്ലാ പുസ്തകങ്ങളും സലാമിന്റെ കൈവശമുണ്ട്. ചൂടപ്പം പോലെ വിറ്റഴിഞ്ഞ ‘എ ഷോട്ട് ഹിസ്റ്ററി ഒവ് റ്റൈം’ എന്ന സ്റ്റീഫന്‍ ഹോക്കിങ് കൃതി നിത്യേനയെന്നോണം വായിക്കുന്ന ആളാണിദ്ദേഹം.

സമാനചിന്താഗതിക്കാരുമായി സഹകരിച്ച് സ്റ്റീഫന്‍ ഹോക്കിങ്ങിങ്ങിനെയും കൃതികളെയും സാധാരണക്കാര്‍ക്കിടയിലെത്തിക്കാന്‍ നാദാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റീഫന്‍ ഹോക്കിങ് പഠനഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള ആലോചനയിലാണ്.

ഒരാഴ്ചക്കുള്ളില്‍ ഹോക്കിങ്ങിന്റെ പേരില്‍ ഒരു അനുശോചനയോഗം നാദാപുരത്ത് സംഘടിപ്പിക്കാനും പരിപാടിയുണ്ട്. സലാം പേരോട് എന്ന തൂലികാനാമത്തിലാണ് അബ്ദുല്‍സലാം അറിയപ്പെടുന്നത്.

നിരവധി പുസ്തകങ്ങളുടെ കര്‍ത്താവായ സലാം പേരോടിന് മെഗാസ്റ്റാര്‍ കാറ്റ് സ്റ്റീഫന്‍സ് എന്ന യൂസുഫ് ഇസ്‌ലാമുമായി ഹൃദയബന്ധമുണ്ട്. സൂഫിവര്യനും മതപണ്ഡിതനുമായിരുന്ന പരേതനായ താഴേക്കണ്ടത്തില്‍ കുഞ്ഞമ്മദ് മുസ്‌ല്യാരുടെ ഇളയ മകനാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read