മുക്കാളിയിലെ സനാഖാദറി നമ്മളറിയുന്നില്ല …എന്നാല്‍ ലോകം അറിയുന്നുണ്ട് ഈ മിടുക്കിയെ

By | Sunday August 20th, 2017

SHARE NEWS


വടകര: മുക്കാളിയിലെ സനാഖാദറി നമ്മളറിയുന്നില്ല …എന്നാല്‍ ലോകം അറിയുന്നുണ്ട് ഈ മിടുക്കിയെ .
‘പ്രിയപ്പെട്ട സനാ, നീയും ഞാനും തമ്മില്‍ ഒരിക്കലും വേര്‍പിരിയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ എഴുത്തിന് നീ മറുപടി എഴുതേണ്ട. കാരണം ഞാന്‍ അപ്പോഴേക്കും വീട് മാറും… വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ് നദിയില്‍. ഇവിടെനിന്ന് പോയേ തീരൂ. പ്രകൃതി വീണ്ടും വീണ്ടും കൂടുതല്‍ അകലങ്ങളിലേക്ക് ഞങ്ങളെ അകറ്റുകയാണ്. എന്നെങ്കിലും നമുക്ക് വീണ്ടും അടുക്കാമെന്ന പ്രതീക്ഷയോടെ…’ അങ്ങ് കടലിനക്കരെ നിന്നാണ് ഈ ഹൃദയം ചേര്‍ത്തുള്ള കത്ത്.

ഈ കത്ത് മടക്കി സന അടുത്തത് തുറന്നപ്പോള്‍ കാണുന്നത് ഇങ്ങനെ വേറൊരു കത്ത് ….

‘എന്റെ ഈ രോഗാവസ്ഥ അറിഞ്ഞിട്ടും നിങ്ങള്‍ക്കെന്റെ സ്നേഹിതയാകാന്‍ കഴിയുമോ? എന്റെ ജീവിതം എപ്പോഴും അണഞ്ഞുപോകാം എന്ന തിരിച്ചറിവ് എന്നെപ്പോലെ സനയ്ക്കും ഉണ്ടല്ലോ. എന്നിട്ടും നീ എന്നെ എന്തിന് ഇങ്ങനെ സ്നേഹിക്കുന്നു?’

അയര്‍ലന്‍ഡ്, ജോര്‍ജിയ, ചെക്കൊസ്ലോവാക്യ, അമേരിക്ക, ഫിന്‍ലന്‍ഡ്, നോര്‍വേ, ഹോളണ്ട്, ദുബായ് തുടങ്ങി ഏകദേശം മുപ്പതോളം രാജ്യങ്ങളില്‍നിന്ന് വരുന്ന കത്തുകള്‍ക്കായി സനാഖാദര്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അക്ഷമയോടെ കാത്തിരിക്കുകയാണ്.

കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലാണ് ഈ മിടുക്കി പഠിക്കുന്നത്. പോസ്റ്റോഫീസിലെ ജീവനക്കാര്‍ സനയെ സ്നേഹത്തോടെയാണ് വരവേല്‍ക്കുന്നത്.

വടകര താലൂക്കിന്റെ വടക്കേ അറ്റത്ത് ചോമ്പാല മുക്കാളിയാണ് സനാഖാദറിന്റെ വീട്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. മൂന്നാംവര്‍ഷ കോഴ്സ് പൂര്‍ത്തീകരിച്ച സനയുടെ വഴി വേറിട്ടതാണ്. ‘ZANNIST’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സനയ്ക്ക് സ്വന്തമായി ഒരു പേജുണ്ട്. വിശേഷവേളകളില്‍ നല്‍കാനായി അലങ്കരിച്ച കാര്‍ഡുകള്‍, കുഞ്ഞു ഡയറിത്താളുകള്‍, ഗ്രീറ്റിങ് കാര്‍ഡുകള്‍, ജന്മദിനാശംസാകാര്‍ഡുകള്‍ അങ്ങനെ പലതിനുമായി ആളുകള്‍ ഇവളുടെ സഹായം തേടുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read